ഇശല്‍ ഗ്രാമത്തില്‍ വീണ്ടും മാപ്പിളപ്പാട്ടിന്റെ ഈണം: പക്ഷിപ്പാട്ട് നൂറാം വാര്‍ഷികം, കലാഗ്രാമം ഉണര്‍ന്നു

മൊഗ്രാല്‍: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി-പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ 31ന് മൊഗ്രാലില്‍ നടക്കുന്ന ഇശല്‍ ഗ്രാമത്തിന്റെ കാവ്യഭാവനയായ പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം വിജയിപ്പിക്കാന്‍ നാട് ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ മൊഗ്രാല്‍ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം എം എസ് മൊഗ്രാല്‍ ലൈബ്രറിയില്‍ ചേര്‍ന്നു.
31ന് ശനിയാഴ്ച രാവിലെ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പക്ഷിപ്പാട്ട് ചരിത്ര സെമിനാര്‍ നടക്കും. ഉച്ചക്ക് മൊഗ്രാല്‍ ജിവിഎച്ച്എസ് ഗ്രൗണ്ടില്‍ മാപ്പിളപ്പാട്ട് മത്സരവും 7 മണിക്ക് പക്ഷിപ്പാട്ട് അവതരണവും നടക്കും.
ഗാനമേളയും ഉണ്ടായിരിക്കും. സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ചെയര്‍മാന്‍
ബഷീര്‍ അഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എ എം സിദ്ധീഖ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കെ എം മുഹമ്മദ് മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍, പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, കാദര്‍ ഇ എം, ഇബ്രാഹിം മൊഗ്രാല്‍,
ഹമീദ് കോളിയടുക്കം, താജുദ്ദീന്‍ മൊഗ്രാല്‍, ബി കെ കബീര്‍, ആര്‍ട്ടിസ്റ്റ് മൊയ്തീന്‍ കുഞ്ഞി, അര്‍ഷാദ് തവക്കല്‍, അസീസ് മൊഗ്രാല്‍, എം എസ് അഷ്‌റഫ്, ഇസ്മായില്‍ ജെ എച്ച് എല്‍, എ എം അബ്ദുല്‍ കാദര്‍ ലിബാസ്, മിഷാല്‍ റഹ്‌മാന്‍, കെ വി അഷ്റഫ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page