ഉപ്പള ഐല കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല

മഞ്ചേശ്വരം: ഉപ്പള ഐല കടൽ തീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. 170 സെ.മി. ഉയരമുള്ളതും കറുത്ത നിറമുള്ളതുമായ മെലിഞ്ഞ ഒരു പുരുഷന്റെ മൃതദേഹം ആണ് കരക്കടിഞ്ഞത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരത്തെ തുടർന്ന് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഈ ഫോൺ നമ്പറുകളിൽ 949-797-0226,
94979 65202 വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page