കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് വീട്ടില്‍ താമസിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ, പാറമ്മല്‍ ഹൗസില്‍ ബഷീറി (55)നെയാണ് രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കര്‍ണ്ണാടക സ്വദേശിനിയാണ് പീഡനത്തിനു ഇരയായത്. യുവതിയുടെ പരാതിയില്‍ രണ്ടു ബലാത്സംഗ കേസുകളാണ് അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തെ കേസിലെ പ്രതിയായ പള്ളിക്കരയിലെ ആഷിഖിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







