ഭൂഗര്‍ഭജല സംരക്ഷണവും പരിപാലനവും അനിവാര്യം: കേന്ദ്ര സര്‍വകലാശാല വൈസ് ചാൻസലർ

കാസർകോട്:കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ കേരള റീജിയന്റെ ആഭിമുഖ്യത്തില്‍ ‘സുസ്ഥിര ഭൂഗര്‍ഭജല വികസനവും അക്വിഫര്‍ ബേസിന്‍ പരിപാലനവും’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി.പെരിയ കേരള കേന്ദ്ര സര്‍വകലാശാല സബര്‍മതി ഹാളിൽ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ധു പി. ആല്‍ഗുര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. മൺസൂണിൽ ആവശ്യത്തിന് മഴ കിട്ടിയിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം അക്കാദമിക കലണ്ടർ പോലും മാറ്റിയെഴുതേണ്ട സാഹചര്യമാണ് കേന്ദ്ര സർവകലാശാലയിൽ നിലനിൽക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.കേന്ദ്രസർവ്വകലാശാല സ്ഥിതി ചെയ്യുന്ന തേജസ്വിനി ഹിൽസിലും കാസർകോട് ജില്ലയിലും ശാശ്വതമായ ഭൂജലസംരക്ഷണത്തിന് ശാസ്ത്രീയമായ മാർഗങ്ങൾ അവംലബിക്കേണ്ടത് അനിവാര്യമാണെന്നും വൈസ് ചാൻസലർ പറഞ്ഞു.സി.ജി.ഡബ്ല്യു.ബി കേരള റീജിയന്‍ ഡയറക്ടര്‍ ഡോ. ഡി. ജ്ഞാനസുന്ദര്‍ അധ്യക്ഷതവഹിച്ചു. സീനിയർസയന്റിസ്റ്റ് എം. സന്താന സുബ്രഹ്‌മണി വിഷയം അവതരിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം മേധാവി പ്രൊഫ. എ.വി സിജിന്‍ കുമാര്‍ സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ ഡോ കെ സന്ദീപ് നന്ദിയും പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജല സംരക്ഷണം, തണ്ണീര്‍ത്തട വികസനം, കൃത്രിമ പുനരുപയോഗ സംവിധാനങ്ങള്‍ എന്നിവ താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് ശില്പശാല ഒരുക്കിയത്. സി.ജി.ഡബ്ല്യു.ബി ശാസ്ത്രജ്ഞര്‍ വിവിധ വിഷയങ്ങളില്‍ സാങ്കേതികസെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ‘ആപ്ലിക്കേഷന്‍ ഓഫ് ഹൈ-ഫ്രീക്വന്‍സി ഹൈഡ്രോളിക് ഹെഡ് ഡാറ്റ ഇന്‍ അക്വിഫര്‍ ബേസിന്‍ മാനേജ്മെന്റ്’ എന്ന വിഷയത്തില്‍ റീജിയണല്‍ ഡയറക്ടര്‍. ഡി. ജ്ഞാനസുന്ദര്‍ മുഖ്യപ്രഭാഷണം നടത്തി. അക്വിഫര്‍ മാനേജ്മെന്റ് സ്റ്റഡി – സ്‌പെഷ്യല്‍ റഫറന്‍സ് ടു കാസര്‍കോട് ഡിസ്ട്രിക്ട്’ എന്ന വിഷയത്തില്‍ സയന്റിസ്റ്റ് എം. സന്താന സുബ്രഹ്‌മണിയും സ്യൂട്ടബിള്‍ മാനേജ്ഡ് അക്വിഫര്‍ റീചാര്‍ജ് മെത്തേഡ്‌സ് ആന്‍ഡ് ദെയര്‍ ആപ്ലിക്കേഷന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട്’ എന്ന വിഷയത്തില്‍ സയന്റിസ്റ്റ് ഡോ. വി അനീഷ് കുമാറും വിഷയം അവതരിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വകുപ്പ് മുൻ തലവൻ ഡോ. മുത്തുമണി സംസാരിച്ചു, കേന്ദ്രസർ വ്വകലാശാലയ്ക്ക് പുറമേ കാസർകോട് ഗവ. കോളേജിലെ ഗവേഷകരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ എന്‍ജിനീയര്‍മാരും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്തു.കാസർകോട് ജില്ല നേരിടുന്ന രൂക്ഷമായ ഭൂജല ക്ഷാമത്തിന് ശാശ്വത പരിഹാര കാണുന്നതിന് വാട്ടർ മാനേജ്മെൻ്റപ്ലാൻ യോഗം ചർച്ച ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page