കാസര്‍കോട്: മുളിയാര്‍, ബേപ്പ് ചിത്തരഞ്ജന്‍ സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകന്‍ ആയിരുന്ന ജയചന്ദ്രന്‍ (52) അന്തരിച്ചു. പെരിയ, കൂടാനം സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് സ്വയം വിരമിച്ച ശേഷം ഇടുക്കി,മൂന്നാറിലായിരുന്നു താമസം. പിതാവ്: ഗോവിന്ദന്‍ നമ്പൂതിരി (പയ്യന്നൂര്‍, ആലങ്ങാട്ട്, മണിപ്പുഴ ഇല്ലം), മാതാവ്: സാവിത്രി അന്തര്‍ജനം(കൂടാനം). സഹോദരന്‍: പരേതനായ എ. ബിജു.
ആദരസൂചകമായി ബേപ്പ് സ്കൂളിനു ഇന്ന് (വ്യാഴം) ഉച്ച കഴിഞ്ഞ് അവധി നൽകി.







