കാസർകോട്: അംഗനവാടിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന
കൊടിമരത്തിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി 11 കാരന് ദാരുണാന്ത്യം. മടിക്കൈ സ്വദേശി രാജേഷിന്റെയും നീതുവിന്റെയും മകൻ അനേക് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മടിക്കൈ മൂന്നു റോഡ് നന്ദൻകുഴി അംഗനവാടിയിലാണ് സംഭവം. അബദ്ധത്തിൽ കയർ കുരുങ്ങുകയാണെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.







