കാസര്‍കോട്: അസുഖബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റായ ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ എത്തിയ ഭാര്യയുടെ 52000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് മോഷണം പോയതായി പരാതി. മായിപ്പാടി, തൈവളപ്പില്‍ ഹൗസിലെ ടിഎ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ പിതാവിനെ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാതാവാണ് പിതാവിന്റെ സഹായത്തിനായി കൂടെ ഉണ്ടായിരുന്നത്. 52000 രൂപയും വിവിധ രേഖകളും അടങ്ങിയ പേഴ്‌സ് മേശയിലെ ഡ്രോവറിലാണ് സൂക്ഷിച്ചിരുന്നത്. പ്രസ്തുത പഴ്‌സണാണ് മോഷണം പോയതെന്ന് പരാതിയില്‍ പറഞ്ഞു.







