പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു ചാടി ഗുരുതരനിലയില്‍

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു ചാടി ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹേര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ബ്ലാത്തൂര്‍, തിരൂരിരെ അയോണ്‍ മോണ്‍സ (17)യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ സ്‌കൂളിലെത്തിയ അയോണ്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് ഉണ്ടായിരുന്ന അധ്യാപകരും മറ്റും കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കാരണമെന്താണെന്നു വ്യക്തമല്ല. മാതാവ് ജനുവരി 30ന് ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അയോണ്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page