മുഹമ്മദ് അജ്‌സലിന്റെ മരണം; കാരണം അറിയാതെ നാട് തേങ്ങുന്നു

കാസര്‍കോട്: പഠിക്കാനും ഫുട്‌ബോള്‍ കളിക്കാനും മിടുക്കന്‍; വലിയ സുഹൃദ് ബന്ധത്തിനു ഉടമ. എന്നിട്ടും എന്തിന് മൊഗ്രാല്‍, മൈമൂണ്‍ നഗറിലെ മുഹമ്മദ് അജ്‌സല്‍ (19) ജീവനൊടുക്കി? ചോദ്യത്തിനു ഉത്തരം കണ്ടെത്താനാകാതെ സങ്കടപ്പെടുകയാണ് നാടും ബന്ധുക്കളും സുഹൃത്തുക്കളും.
സീതാംഗോളിയിലെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ അജ്‌സലിനെ ശനിയാഴ്ച ആറര മണിയോടെയാണ് വീടിന്റെ സെന്റര്‍ ഹാളിലെ ഫാനില്‍ ബെഡ്ഷീറ്റ് കെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
മാതാപിതാക്കളായ ഹസ്സനും ഖദീജയും സഹോദരനായ അബ്ദുള്ളയും പുറത്തുപോയതായിരുന്നു. അബ്ദുള്ളക്ക് പുതിയ ബുള്ളറ്റ് ബൈക്ക് വാങ്ങിക്കാനായിരുന്നു പോയത്. കൂടെ വരാന്‍ നിര്‍ബന്ധിച്ചിട്ടും വന്നില്ലെന്നു സഹോദരന്‍ അബ്ദുള്ള പറഞ്ഞു. കളിക്കാന്‍ പോകാനുണ്ടെന്നു പറഞ്ഞാണ് ഒഴിഞ്ഞു മാറിയതെന്നു കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളും മറ്റും എത്തി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മുഹമ്മദ് അജ്‌സലിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സീനത്ത്, സഫീദ, അര്‍ഫാസ് എന്നിവരാണ് മുഹമ്മദ് അജ്‌സലിന്റെ മറ്റു സഹോദരങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page