ബസ്സ് കാത്തുനിൽക്കവേ വാനിടിച്ചു; മലപ്പുറത്ത് ഇടത് പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം

മലപ്പുറം: മങ്കടയില്‍ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു. മങ്കട പഞ്ചായത്ത് നാലാം വാര്‍ഡ് സിപിഐ മെമ്പര്‍ സി പി നസീറ(40)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കടന്നമണ്ണയിലെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാന്‍ വന്നിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പി ടി ഷറഫുദ്ദീന്റെ ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page