ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ വലതുകൈ അറ്റു; ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധു ആശുപത്രിയില്‍

തൃശൂര്‍: ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്കുന്നം പാക്കത്തില്‍ ജേക്കബ് ബെഞ്ചമിന്റെ മകന്‍ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി മംത (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സിഗ്‌നല്‍ തെളിയുന്നത് കാത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ട ഇവരുടെ ബൈക്കിന് പിറകില്‍ അമിത വേഗതയിലെത്തിയ ലോറിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ഇടുപ്പെല്ലിന് പരിക്കേറ്റ മംതയ്ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ഗുജറാത്തില്‍ എന്‍ജിനീയറായ മോട്ടിയുടേയും പറ്റ്‌നയില്‍ ജോലി ചെയ്യുന്ന മംതയുടേയും വിവാഹം അടുത്ത മാസം നിശ്ചയിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക് വിവാഹ രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയതായിരുന്നു ഇവര്‍. അതിനിടെയാണ് അപകടം സംഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page