കയ്യൂരിലെ സിപിഎം നേതാവും ചീമേനി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയുമായിരുന്ന കെ രാധാകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കയ്യൂരിലെ സിപിഎം നേതാവും ചീമേനി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയുമായിരുന്ന പൊതാവൂരിലെ കെ രാധാകൃഷ്ണന്‍(63) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കയ്യൂര്‍ ഈസ്റ്റ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. പാരലല്‍ കോളേജ് അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. കയ്യൂരിലെ കലാസാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. പൊതാവൂരിലെ അപ്പൂഞ്ഞിയുടെയും സുഭദ്രയുടെയും മകനാണ്. ഭാര്യ: ശോഭന(മുന്‍ പഞ്ചായത്തംഗം). മക്കള്‍: ശരണ്‍ദീപ്, ശരണ്യ. മരുമകന്‍: വിനീത്. സഹോദരങ്ങള്‍: സുമിത്രാദേവി, സുചിത്രാദേവി, കെ ഹരിദാസ്.
രാധാകൃഷ്ണന്റെ വിയോഗത്തില്‍ ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page