ഉടുമ്പന്‍ ചോലയില്‍ എംഎം മണിയെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവം. ഉടുമ്പന്‍ ചോലയില്‍ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ എംഎം മണിയെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. അനാരോഗ്യം കണക്കിലെടുത്ത് മണി മാറിനിന്നിരുന്നുവെങ്കിലും മത്സരിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ധം ചെലുതിയതായാണ് സൂചന. മണി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് സിപിഎം ഇടുക്കി ജില്ലാ ഘടകം. രണ്ട് ടേം വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന കാര്യം ജില്ലാ ഘടകം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉടുമ്പന്‍ചോലയില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. പത്ത് പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ അഞ്ചെണ്ണം യുഡിഎഫ് പിടിച്ചെടുത്തു. ഈ പശ്ചാത്തലത്തിലാണ് എംഎം മണിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. മണിയിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

2016 ലും 2021 ലും മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തിനാണ് മണി വിജയിച്ചത്. പത്ത് വര്‍ഷത്തെ ഭരണത്തില്‍ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ എംഎം മണിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വികസനം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും മണിയെ മത്സരിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page