‘ശ്രീലങ്കന്‍ ഈസ്റ്റര്‍ മോഡല്‍ ആക്രമണം നടത്തും’; സംസ്ഥാനത്തെ 5 കോടതികളില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് 5 കോടതികളില്‍ വ്യാജ ബോംബ് ഭീഷണി. കാസര്‍കോട്, മഞ്ചേരി, ഇടുക്കി, തലശേരി, തൊടുപുഴ കോടതികളിലാണ് ഇ-മെയിലിലൂടെ ഭീഷണിയെത്തിയത്. ഇതേ തുടര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഉച്ചയോടെ കോടതി നടപടികള്‍ ആരംഭിച്ചു. ലക്ഷ്യം ശ്രീലങ്കന്‍ ഈസ്റ്റര്‍ മോഡല്‍ ആക്രമണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കോടതിക്ക് സമീപം റിമോട്ട് കണ്‍ട്രോള്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകള്‍ പൊട്ടിത്തെറിച്ചില്ലെങ്കില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്നും മെയിലില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 നാണ് മെയില്‍ വന്നത്. തമിഴ് ലിബറേഷന്‍ ആര്‍മിയുടെ പേരിലാണ് സന്ദേശമെത്തിയത്. മുഹമ്മദ്. അസ്ലം വിക്രം എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page