പ്രധാന രാഷ്ട്രീയ പാര്‍ട്ടി സമീപിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യകേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി തന്നെ സമീപിച്ചതായും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലോ കൊട്ടാരക്കരയിലോ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് ലക്ഷ്യമെന്നും തന്റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page