ഞായറാഴ്ച കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ചൊവ്വാഴ്ച ഉച്ചവരെ പുറപ്പെട്ടില്ല; വലഞ്ഞ് ദുബൈയിലേക്കുള്ള യാത്രക്കാര്‍

മലപ്പുറം: ഞായറാഴ്ച രാത്രി കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച ഉച്ചവരെ പുറപ്പെടാത്തത് മൂലം ദുബൈ യാത്രക്കാര്‍ വിഷമിക്കുന്നു. ഞായറാഴ്ച രാത്രിയാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. സാങ്കേതിക തകാരാറാണ് കാരണമെന്ന് പറയുന്നു. യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് അധികൃതര്‍ വിവരം നല്‍കിയിരുന്നു.

പിന്നാലെ മൂന്നുവട്ടം യാത്ര നീട്ടിവയ്ക്കുന്നതായുള്ള അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചു. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് സര്‍വീസ് നടത്തുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തില്‍ എത്തിയവരാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. ടിക്കറ്റ് തുക തിരികെ നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചെങ്കിലും പകരം യാത്രാസംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page