സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, ഇന്ന് കൂടിയത് 1160 രൂപ, ഇന്നത്തെ പവന്‍ വില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. വീണ്ടും ഒരുലക്ഷം കടന്നു. രാജ്യാന്തര വിപണിയിലും വില പറക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പവന്‍ വില വീണ്ടും ഒരു ലക്ഷം രൂപ കടന്നു എന്ന പ്രത്യേകതയും ഇന്നുണ്ട്. ആയിരിത്തലധികം രൂപയാണ് ഇന്ന് വര്‍ധിച്ചത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 100,760 രൂപയും ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയുമായി. ഞായറാഴ്ച പവന് പവന് 99, 600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഞായറാഴ്ചകളില്‍ പൊതുവെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകാറില്ല. എന്നാല്‍ തലേന്ന് വില ഇടിഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10355 രൂപയും പവന് 82840 രൂപയുമാണ് ഇന്ന് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5205 രൂപയും പവന് 41640 രൂപയുമായി. വെള്ളിയുടെ ഇന്നത്തെ ഗ്രാം വില 250 രൂപയാണ്. പത്ത് ഗ്രാമിന് 2500 രൂപയും.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും വില കുറയാന്‍ കാരണമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page