നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ നേമത്തേക്കില്ലെന്ന് ശിവന്‍കുട്ടി; പി സരിന്‍ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ തന്നെ അതിന് താനില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേമം തിരിച്ചു പിടിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയാണ് ഇത്തവണ മത്സരിപ്പിക്കുന്നതെന്ന് ശ്രുതിയുണ്ട്. 2011ലും 2016ലും 2021ലും നേമത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ശിവന്‍കുട്ടിയായിരുന്നു. ഇതില്‍ 2016ല്‍ ബിജെപിയിലെ ഒ രാജഗോപാലിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി സരിന്‍ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയേക്കുമെന്നു സംസാരമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page