തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി

തളിപ്പറമ്പ്: ബി.ജെ.പി നേതാവും തിരുവനന്തപുരം മേയറുമായ വി.വി.രാജേഷ് തളിപ്പറമ്പ രാജരാജേശ്വരക്ഷേത്ര ദര്‍ശനം നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രാവിലെ 11 മണിയോടെയാണ് രാജേഷ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വച്ച് തൊഴുതാണ് രാജേഷും മകന്‍ ദേവനാരായണനും മടങ്ങിയത്. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി.വിനോദ് പൊന്നാടയണിയിച്ച് സ്വീകരിച്ചു.
രാവിലെ കണ്ണൂരില്‍ ട്രെയിന്‍ ഇറങ്ങിയ വി.വി.രാജേഷിനെ ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് വിനോദ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി.ഗംഗാധരന്‍, ടി.സി.മനോജ്, ഒ.കെ.സന്തോഷ്‌കുമാര്‍, എ.സുരേഷ്‌കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അര്‍ച്ചന വണ്ടിച്ചാല്‍, ദീപ്തി വിനോദ്, പി.മഹേഷ്‌കുമാര്‍, മജേഷ് എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വി.വി രാജേഷ് തളിപ്പറമ്പിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page