താലിയും മോതിരവും പുടവയുമില്ലാതെ ഭരണഘടന കൈമാറി അധ്യാപികയെ വിവാഹം ചെയ്ത് വില്ലേജ് ഉദ്യോഗസ്ഥന്‍

പാലക്കാട്: താലിയും മോതിരവും പുടവയുമില്ലാത്ത ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പി.എസ്.ശീതളും അയിലൂര്‍ സ്വദേശിയായ ആര്‍.ജിതിന്‍ കൃഷ്ണയും തമ്മിലുള്ള വിവാഹമാണ് ആര്‍ഭാടങ്ങളും മറ്റ് ചടങ്ങുകളുമൊന്നുമില്ലാതെ ലളിതമായി നടന്നത്. ബന്ധുക്കളെ സാക്ഷിയാക്കി രാജ്യത്തിന്റെ ഭരണഘടന കൈമാറി, പ്രതിജ്ഞ ചെയ്താണ് ജിതിന്‍ ശീതളിനെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയത്.

പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ശീതള്‍ ഭരണഘടനാസാക്ഷരതാ രംഗത്ത് പ്രവര്‍ത്തിക്കുന്ന, കോണ്‍സ്റ്റിറ്റിയൂഷന്‍ ലിറ്ററസി കൗണ്‍സില്‍ എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകയാണ്. ജിതിന്‍ പാലക്കാട് തേങ്കുറുശ്ശിയില്‍ വില്ലേജ് അസിസ്റ്റന്റാണ്.

ഇരുവരും ഒരേസ്വരത്തില്‍ ‘നമ്മള്‍ ഇന്ത്യയിലെ രണ്ടു പൗരര്‍ എന്ന നിലയില്‍, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് ഈ ബന്ധത്തെ അംഗീകരിക്കുകയും ഭരണഘടനാ മൂല്യങ്ങളെ നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു-‘ എന്ന പ്രതിജ്ഞ ചൊല്ലിയാണ് വിവാഹിതരായത്.

ഭരണഘടനാ മൂല്യങ്ങളുടെ പ്രചാരണത്തിന് വിവാഹം തന്നെ സന്ദേശമാകട്ടെ എന്ന ചിന്തയാണ് ഈ മാതൃകയ്ക്ക് പിന്നിലെന്നും ബന്ധുക്കളും പിന്തുണയോടെ ഒപ്പം നിന്നുവെന്നും ഇരുവരും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page