ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി; ലീഗിനും നേതാക്കള്‍ക്കും ദുഷ്ടലാക്കെന്ന് ആരോപണം

ആലപ്പുഴ: മുസ്ലിം ലീഗ് മതവിദ്വേഷം പരത്താന്‍ ശ്രമിക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മുസ്ലിങ്ങളെ ആകെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു. ലീഗിനും ലീഗ് നേതാക്കള്‍ക്കും ദുഷ്ടലാക്കാണ്. അവര്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പിലാക്കിയോ? ആത്മപരിശോധന നടത്താന്‍ ലീഗിനെ വെല്ലുവിളിക്കുകയാണ്-വെള്ളാപ്പള്ളി പറഞ്ഞു.
ഇടതിന്റെ പിന്‍ബലം പിന്നോക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസ്സിലാക്കണം.സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യം എന്ന തോന്നല്‍ ഉണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page