രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് 29 ന്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് 29 ന് അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ ബജറ്റും ജനപ്രിയമാക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും കേരളത്തിലെ എല്ലാ മേഖലയിലുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

സമ്മേളനത്തിനിടയില്‍ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ ബജറ്റ് പാസാക്കാതെ ആറു മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനും ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20ന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page