കേരളം നിയമസഭാ തിരഞ്ഞെടുപ്പ് മൂഡിലേക്ക്; ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഔദ്യോഗിക തലത്തിലും ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മൂന്നിനു ശനിയാഴ്ച ഓണ്‍ലൈനില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ യോഗമായിരിക്കും മറ്റന്നാൾ ചേരുക.
പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമായിരിക്കും ജില്ലാ പൊലീസ് മേധാവികളുമായി ചര്‍ച്ച ചെയ്യുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പൂര്‍ത്തിയാക്കണം. എസ്‌ഐ മാര്‍ മുതല്‍ ജില്ലാ പൊലീസ് മേധാവി വരെയുള്ളവര്‍ക്കായിരിക്കും സ്ഥലം മാറ്റം ഉണ്ടാവുക. എന്നാല്‍ സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം ജില്ലകളില്‍ തന്നെ തുടരാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തെക്കില്‍, പുത്തരിയടുക്കത്ത് പൊലീസിനു നേരെ അക്രമം; സംഭവം അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, യുവതിക്കും പരിക്ക്
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page