വയോധിക തനിച്ച് താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച; രണ്ടു പവനും അരലക്ഷം രൂപയും നഷ്ടപ്പെട്ടു

കാസര്‍കോട്: വയോധിക തനിച്ചു താമസിക്കുന്ന വീടു കുത്തിത്തുറന്ന് രണ്ടു പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കവര്‍ച്ച ചെയ്തു. എന്‍മകജെ, ഷേണി, ഏല്‍ക്കാന, ബാലഗുളി യിലെ പാര്‍വ്വതി(731)യുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച നടന്നത്. മകള്‍ നീലേശ്വരത്ത് ഡോക്ടറാണ്.വീട്ടിൽ മറ്റാരും ഇല്ലാത്തതിനാല്‍ വൈകുന്നേരം വീടുപൂട്ടി സമീപത്തുള്ള കുടുംബ വീട്ടിലാണ് പാര്‍വ്വതി ഉറങ്ങാന്‍ പോകാറ് . കഴിഞ്ഞ ദിവസം തറവാട് വീട്ടിൽ പോയി രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീട്ടിനു അകത്ത് കയറി നോക്കിയപ്പോള്‍ അലമാര തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കാണുകയായിരുന്നു,. അകത്ത് ഉണ്ടായിരുന്ന രണ്ടു പവന്‍ തൂക്കമുള്ള മാലയും കമ്മലും അരലക്ഷത്തിലധികം രൂപയും കൈക്കലാക്കിയാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page