ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആള്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഇപ്പോള്‍ വരാമെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ മാവിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള, പാടി ശ്രീനിലയത്തിലെപി.കെ. കോരന്‍ വെളിച്ചപ്പാടൻ (73) ആണ് മരിച്ചത്. ഇന്നലെ (വെള്ളി) രാത്രി എട്ടരമണിയോടെയാണ് സംഭവം. ഇപ്പോൾ വരാമെന്നു പറഞ്ഞ് ഇറങ്ങിയ കോരനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് തെരഞ്ഞപ്പോഴാണ് വീട്ടിനു സമീപത്തെ മാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി വി നാരായണി. മക്കള്‍: ടി കെ രാജേഷ്, ടി കെ രാധിക, ടി കെ രതീഷ്. മരുമക്കള്‍: പ്രേമ (ചാമക്കൊച്ചി), സുധാകരന്‍ (നെല്‍ക്കള), കെ എസ് സീന(പാടി). സഹോദരങ്ങള്‍: നാരായണന്‍(ഉദുമ പടിഞ്ഞാര്‍), (അനിത കൊളത്തൂര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page