കാസര്‍കോട്: ബന്തടുക്കയിലെയൂത്ത് കോണ്‍ഗ്രസ് നേതാവ് ഐ എസ് വസന്തന്‍ (38)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റായും കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പടുപ്പ് ക്ഷീരോല്‍പാദക സംഘം സെക്രട്ടറിയായിരുന്നു. ശനിയാഴ്ച രാവിലെ ബന്തടുക്ക പ്രിയദര്‍ശിനി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ഈയ്യന്തലത്തുള്ള വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. പരേതരായ സീതാരാമഗൗഡയുടെയും പൊന്നമ്മയുടെയും മകനാണ്. പ്രശാന്തി, വീണ, പ്രവീണ്‍, മോഹന എന്നിവരാണ് സഹോദരങ്ങള്‍.








