ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടു പോയി ഡ്രൈവറെ അടിച്ചു കൊന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

സുള്ള്യ: ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടു പോയി ഡ്രൈവറെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സുള്ള്യ, കസബയിലെ മുഹമ്മദ് റഫീഖ്(41), കെ.എസ് മനോഹര്‍ (42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സുള്ള്യ, ശാന്തിനഗര്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ജബ്ബാര്‍ (38) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
2025 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ വാടകയ്ക്ക് വിളിച്ചു കൊണ്ടു പോയി വാടകയെച്ചൊല്ലി തര്‍ക്കം ഉണ്ടായതാണ് കൊലപാതകത്തിനു ഇടയാക്കിയത്. വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ ജബ്ബാറിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. സ്ഥലത്തു നിന്നു മടങ്ങിയ ജബ്ബാര്‍ വീട്ടിലെത്തി വിവരം ഭാര്യയോടു പറഞ്ഞു. തുടര്‍ന്ന് ജബ്ബാറിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരണം സംഭവിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ ക്ഷതമാണ് മരണകാരണമായത്. പൊലീസ് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page