ചിത്താരി, ചേറ്റുകുണ്ടില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരി ചേറ്റുകുണ്ടില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കനത്ത ഇരുട്ടും കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശവുമായതിനാലാണ് തെരച്ചില്‍ ദുഷ്‌ക്കരമായത്. ബുധനാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജീന്‍സ് പാന്റ്‌സും ടീ ഷര്‍ട്ടുമാണ് വേഷം. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് കേരളോത്സവം: കളിയില്‍ കേമന്‍ പഞ്ചായത്ത് പ്രസിഡന്റെന്നു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫും ഒലീവ് ബംബ്രാണ ക്ലബ്ബും; പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്ക് ആവശ്യം
Scroll to top

You cannot copy content of this page