പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്; തെറ്റുകള്‍ തിരുത്തും: ബിനോയ് വിശ്വം

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ജനങ്ങള്‍ നല്‍കിയ മുന്നിയിപ്പാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. വിമര്‍ശനം തെറ്റു തിരുത്താനുള്ള വഴിയാണ്. തെരഞ്ഞെടുപ്പ് തോല്‍വി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുത്തരിയല്ല. ചരിത്രം ആര്‍ക്കുവേണ്ടിയും അവസാനിക്കുന്നില്ല. തെറ്റു തിരുത്തുക എന്നത് കമ്മ്യൂണിസ്റ്റ് ഗുണമാണ്. വലിയ വര്‍ജനങ്ങളാണ്. ജനങ്ങളുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് മതിയായ തിരുത്തലുകള്‍ നടത്തും-ബിനോയ് വിശ്വം പറഞ്ഞു.
നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതാണ് തിരിച്ചടിക്ക് ഇടയാക്കിയതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page