സ്ത്രീകള്‍ മദ്യപിച്ച് നടുറോഡില്‍ തമ്മില്‍ത്തല്ലി; ഗതാഗതവും തടസപ്പെട്ടു, പത്തനംതിട്ടയില്‍ സംഭവിച്ചത്

പത്തനംതിട്ട: നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ മദ്യപിച്ച് നടുറോഡില്‍ തമ്മില്‍ത്തല്ലി. ശനിയാഴ്ച രാത്രി കണ്ണംകരയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി സംഘര്‍ഷം അരങ്ങേറിയത്. മദ്യലഹരിയിലായ സ്ത്രീകള്‍ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളില്‍ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പ് പുരുഷന്മാര്‍ക്കിടയിലായിരുന്നു സംഘര്‍ഷമെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും സമാനമായ രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ വിവരം പത്തനംതിട്ട പൊലീസില്‍ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കി. കണ്ണംകര മേഖലയില്‍ ലഹരി ഉപയോഗവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും നിത്യസംഭവമായി മാറുകയാണ്. പലപ്പോഴും ഇടപെടാന്‍ ഭയമാണെന്നും പൊലീസിന്റെ കര്‍ശനമായ നിരീക്ഷണം ഭാഗത്ത് വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അവധി ദിവസങ്ങളില്‍ പ്രത്യേക പട്രോളിംഗ് വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page