സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ആറു വയസ്സുകാരന്റെ ജഡം കുളത്തില്‍; നൊമ്പരമടക്കാനാവാതെ നാട്

പാലക്കാട്: സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ആറുവയസ്സുകാരന്റെ ജഡം വീട്ടിനടുത്തെ കുളത്തില്‍ കാണപ്പെട്ടു.21 മണിക്കൂര്‍ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടില്‍ നിന്നു 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ ജഡം പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പാലക്കാട് അമ്പാട്ടുപാളയം എരുമന്‍കോട്ടെ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും ഇളയമകന്‍ സുഹാന്റെ മൃതദേഹമാണ് കുളത്തില്‍ കാണപ്പെട്ടത്.
വീട്ടില്‍ കളിക്കുന്നതിനിടയില്‍ സഹോദരനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കുട്ടിയെ കാണാതായതെന്നു പറയുന്നു. പിണങ്ങിപ്പോയി കുറച്ചു സമയം കഴിഞ്ഞിട്ടും സുഹാന്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ തിരച്ചിലാരംഭിച്ചത്. സുഹാന്‍ പോകാവുന്നിടത്തും നാട്ടില്‍ മുഴുവനും അന്വേഷണം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുഹാനെ കാണാതായ സമയത്ത് അധ്യാപികയായ മാതാവ് സ്‌കൂളിലായിരുന്നു. 21 മണിക്കൂര്‍ നാടൊന്നിച്ച് ഒറ്റക്കെട്ടായി തിരച്ചില്‍ തുടരുന്നതിനിടയിലാണ് ജഡം കുളത്തില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ ആശങ്കാകുലരാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page