എ.എസ്.ഐയുടെ വീട്ടില്‍ കള്ളന്‍ കയറി; സിസിടിവി ക്യാമറ തകര്‍ത്തു; പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ലാപ്‌ടോപ്പ് നശിപ്പിച്ചു; അമ്പലത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: അമ്പലത്തറ സ്റ്റേഷനിലെ എ.എസ്.ഐയുടെ വീട്ടില്‍ കള്ളന്‍ കയറി. സിസിടിവി ക്യാമറ തകര്‍ത്ത് ഹാര്‍ഡ് ഡിസ്‌ക് കടത്തിക്കൊണ്ടുപോയി. ബേളൂര്‍ മുട്ടിച്ചരലില്‍ താമസിക്കുന്ന കെ ജയരാജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് കള്ളന്‍ കയറിയത്. വെള്ളിയാഴ്ച വൈകീട്ട് ജയരാജനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ സിസിടിവി തകര്‍ത്ത് ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയിരുന്നു. അകത്തുണ്ടായിരുന്ന ലാപ്‌ടോപ്പ് തകര്‍ത്ത നിലയിലായിരുന്നു. ഒരുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്. സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page