അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി

തിരുവനന്തപുരം: അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ഐരാണിമുട്ടം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടില്‍ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 10 ലക്ഷം രൂപ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മറ്റ് മുറികളിലെ അലമാരകളും കമ്പോര്‍ഡുകളും ഉള്‍പ്പടെ കുത്തിത്തുറന്നിട്ടുണ്ട്.

സമീപത്തെ വീടിന്റെ മുന്‍വാതിലും കുത്തിത്തുറന്ന നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വീട്ടിലുള്ളവര്‍ ചെന്നൈയിലായതിനാല്‍ അവരെത്തിയ ശേഷമേ നഷ്ടപ്പെട്ട സാധനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ഫോര്‍ട്ട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ്, ഡോഗ് വിദഗ്ദ്ധ സംഘങ്ങളും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page