കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ചു; പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി സൈബർ പൊലീസ്

കാസർകോട് : പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ പൊലീസ് സമർത്ഥമായി കർണാടകയിൽ നിന്നും പിടികൂടി. കർണാടക ബൽത്തങ്ങാടി, ഉജ്ജിറെ സ്വദേശി മുഹമ്മദ് മഹ്റൂഫ് (21) ആണ് പിടിയിലായത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ജില്ലാ പൊലീസ് ചീഫിന്റെ നിർദ്ദേശത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ജിജിഷിന്റെ മേൽനോട്ടത്തിൽ എസ്ഐ പ്രേമരാജൻ, പ്രശാന്ത്, സിപിഒ മാരായ ഹരിപ്രസാദ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page