ശ്രീലേഖയെ കാത്തിരിക്കുന്നത് നിര്‍ണായക പദവികള്‍; കേന്ദ്ര തലത്തില്‍ പ്രധാന ചുമതല നല്‍കാന്‍ നീക്കം; നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റ്

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയ മുന്‍ ഡി.ജി.പിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖയെ ദേശീയതലത്തില്‍ പ്രധാന ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം നീക്കം ആരംഭിച്ചതായി സൂചന. ഇതിന് പുറമെ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റില്‍ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഉത്തരവാദിത്തങ്ങള്‍ നല്‍കി ശ്രീലേഖയെ പാര്‍ട്ടിയില്‍ സജീവമാക്കാനാണ് കേന്ദ്രനേതൃത്വം നീക്കം ആരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നറിയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീലേഖയെ വിജയിച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം മേയര്‍സ്ഥാനത്തേക്ക് ബിജെപി നേതാവ് വിവി രാജേഷിനെ പരിഗണിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയ്ക്ക് പാര്‍ട്ടിയില്‍ പ്രധാന സ്ഥാനം നല്‍കിയില്ലെങ്കില്‍ അത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് കേന്ദ്രനീക്കത്തിന് പിന്നിലെന്നറിയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page