സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കും മുന്‍പേ ആര്‍ ശ്രീലേഖയുടെ തിരക്കിട്ട മടക്കം; പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം വളരെ ആവേശത്തിലായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന ആര്‍ ശ്രീലേഖ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഹാള്‍ വിട്ടിറങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി.

അണികളുടെ പടക്കം പൊട്ടിക്കലിനോ മധുരവിതരണത്തിനോ കാത്തുനില്‍ക്കാതെയായിരുന്നു ശ്രീലേഖ വേദി വിട്ടത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ച ശേഷം, പുറത്തേക്കിറങ്ങിയ ശ്രീലേഖ സ്വന്തം കാറിലായിരുന്നു തിരികെ പോയത്.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ട ആളായിരുന്നു ആര്‍. ശ്രീലേഖ. എന്നാല്‍, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page