കാസര്‍കോട് റയില്‍വേ സ്‌റ്റേഷനില്‍ ട്രയിനിറങ്ങി പാളം മുറിച്ചു കടക്കുകയായിരുന്നയാള്‍ അതുവഴി വന്ന ട്രയിനിടിച്ചു മരിച്ചു; വേര്‍പെട്ട് ട്രെയിനില്‍ കുടുങ്ങിയ മരിച്ചയാളുടെ കാല്‍ കുമ്പള സ്റ്റേഷനില്‍ ട്രയിന്‍ നിറുത്തിച്ച് കണ്ടെത്തി

കാസര്‍കോട്: ട്രയിനിറങ്ങി എളുപ്പത്തില്‍ പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനു പാളം മുറിച്ചു കടക്കുകയായിരുന്ന യുവാവ് ആ പാളത്തിലൂടെ വന്ന ഗുഡ്‌സ് ട്രയിന്‍ ഇടിച്ചുമരിച്ചു. വെളളിയാഴ്ച ഉച്ചക്കു കാസര്‍കോട് റയില്‍വെ സ്‌റ്റേഷനിലാണ് ദാരുണ സംഭവം. അപകടത്തിനു ശേഷം ഓടിച്ചു പോയ ഗുഡ്‌സ് ട്രയിന്‍ കുമ്പള സ്റ്റേഷനില്‍ നിറുത്തിച്ചു നടത്തിയ പരിശോധനയിലാണ് ട്രയിനടിയില്‍ കുടുങ്ങിയ മരിച്ച ആളിന്റെ കാല്‍ കണ്ടെത്തിയത്. തല പൂര്‍ണ്ണമായി തകര്‍ന്നിരുന്നെന്നു പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു ലഭിച്ച ആധാറില്‍ മരിച്ചയാള്‍ കര്‍ണ്ണാടക കുടക് സ്വദേശി രാജേഷ് (35)യാണെന്നു കണ്ടെത്തിയിട്ടുണ്ട്. അപകടവിവരം റെയില്‍വെ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. റെയില്‍വെ പൊലീസ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവര്‍ അപകടവിവരമറിഞ്ഞു സ്ഥലത്തെത്തിയിരുന്നു. കര്‍ണ്ണാടക കുടക് ഗോണിമാഗൂര്‍ സോമാവരപുരയിലെ ചെന്നയ്യ ബാണവാരയാണ് പിതാവെന്ന് ആധാര്‍കാര്‍ഡില്‍ വ്യക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page