ബ്ലേഡ് മാഫിയയുടെ ഭീഷണി: വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയില്‍

കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയില്‍. വര്‍ക്കല, കല്ലമ്പലത്താണ് സംഭവം. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി.
പണവും പലിശയും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയാ സംഘം വധുവിന്റെ വീട്ടിലെത്തി മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ഗുണ്ടാസംഘം വരന്റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതോടെ ജനുവരി ഒന്നിന് നടക്കേണ്ട വിവാഹത്തിൽ നിന്നു വരൻ പിൻവാങ്ങി. ഇതേ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ കല്ലമ്പലം സ്വദേശി സുനില്‍ അടക്കം 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page