കാസര്‍കോട് നഗരത്തിലെ ഹോട്ടല്‍ പരിസരത്തു നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; സംഘം എത്തിയത് ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍

കാസര്‍കോട്: പട്ടാപ്പകല്‍ യുവാവിനെ കാറിലെത്തിയ സംഘം ഹോട്ടല്‍ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ടൗണിലെ അശ്വനി നഗറിലെ ഒരു ഹോട്ടലിന് മുന്നില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. നാലംഗ സംഘമാണ് കാറിലെത്തിയതെന്ന് പറയുന്നു. ആന്ധ്രപ്രദേശ് രജിസ്‌ട്രേഷന്‍ എപി 40 ഇയു 4077 എന്ന നമ്പര്‍ കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും നാട്ടുകാരായ ആളുകളുമാണ് സംഭവത്തിന്റെ ദൃസാക്ഷികള്‍. സെക്യൂരിറ്റി ജീവനക്കാരനാണ് പൊലിസിനെ വിവരം അറിയിച്ചത്. ഹോട്ടല്‍ പരിസരത്ത് എത്തിയ യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page