വെള്ളം കോരുന്നതിനിടെ മാതാവിന്റെ കയ്യില്‍ നിന്നും ഒന്നര വയസുള്ള പിഞ്ചുകുഞ്ഞ് കിണറില്‍ വീണ് മരിച്ചു

മംഗളൂരു: വെള്ളം കോരുന്നതിനിടെ മാതാവിന്റെ കയ്യില്‍ നിന്നും ഒന്നര വയസുള്ള പിഞ്ചുകുഞ്ഞ് കിണറില്‍ വീണ് മരിച്ചു. ഉഡുപ്പിയിലെ കിന്നിമുല്‍ക്കിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കീര്‍ത്തന എന്ന കുഞ്ഞാണ് മരിച്ചത്. മാതാവിന്റെ കയ്യിലിരുന്ന് ഉറങ്ങുകയായിരുന്നു കുഞ്ഞ്. വീണ ഉടന്‍ മാതാവ് കയര്‍ ഉപയോഗിച്ച് കിണറില്‍ ഇറങ്ങി കുട്ടിയെ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഉഡുപ്പി ടൗണ്‍ പൊലീസ് പിഎസ്‌ഐ ഭരതേഷ് കങ്കണവാടി സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page