പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങി, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നെല്ലിക്കുന്ന് കടപ്പുറം സ്വദേശി കുറ്റിപ്പുറത്ത് പിടിയിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി രതീഷ്(42) ആണ് പിടിയിലായത്. വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ കെ അജിത യുടെ നേതൃത്വത്തിൽ മലപ്പുറം കുറ്റിപ്പുറത്തുനിന്ന് അതിസമർത്ഥമായി പിടികൂടുകയായിരുന്നു. കാസകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. 2020 ലും പിന്നീട് പല പ്രാവശ്യവും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ രാജേഷ്, ദീപക്, സി പി ഒ മാരായ ശ്രുതി, ജെ ഷജീഷ്, സൂരജ് എന്നിവരടങ്ങിയ സംഘ സംഘവും തിരൂർ ഡാൻസഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page