സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മംഗളൂരു: സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.
തൊക്കോട്ടിലെ കല്ലാപ്പു സേവന്തിഗുട്ടുവിന് സമീപമാണ് സംഭവം. ഹുന്‍ഗുണ്ട് നിവാസിയായ ബാലപ്പ (45) ആണ് മരിച്ചത്. സ്വകാര്യ സ്ഥലത്ത് അഞ്ച് തൊഴിലാളികള്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണില്‍ കുഴിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു.

അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ട ബാലപ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണവും സംഭവിച്ചു. ഉള്ളാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page