കാസര്‍കോട്ടെ ഐ ടി ഐ വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് ചെറുഗോളിയിലെ വാടക വീട്ടില്‍ താമസിക്കുന്ന ശിഹാബ്

കാസര്‍കോട്: കാസര്‍കോട് ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയെ വാടക വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട്, അടുക്ക ബൈദല സ്വദേശിയും മംഗല്‍പ്പാടി, ചെറുഗോളിയിലെ വാടക വീട്ടില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19)ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ശിഹാബിനെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ സുബ്ഹി നിസ്‌ക്കാരത്തിനായി മാതാവ് നബീസ മകനെ വിളിച്ചുവെങ്കിലും ഉണര്‍ന്നില്ല. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ശിഹാബിനെ കണ്ടെത്തിയത്. ബഹളം കേട്ട് അയല്‍വാസികളും മറ്റുമെത്തി വാതില്‍ തള്ളിത്തുറന്ന് താഴെയിറക്കി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. സഹോദരങ്ങള്‍: ഇബ്രാഹിം സിനാന്‍, അബ്ദുല്‍ ഷബീര്‍, ഫാത്തിമത്ത് സുഹൈല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page