ജനസാഗരം സാക്ഷി; കാറഡുക്ക സ്‌കൂളിലെ അരങ്ങ് ഇനി ദീപ്തമായ ഓര്‍മ്മ

കാസര്‍കോട്: അഞ്ചു പതിറ്റാണ്ടിലേറെക്കാലം കാടകത്തിന്റെ സാംസ്‌ക്കാരിക പരിസരങ്ങളെ പ്രകാശ പൂര്‍ണ്ണമാക്കിയ അരങ്ങിനു നാട്ടുകാരുടെ നേതൃത്വത്തില്‍ വികാര നിര്‍ഭരമായ യാത്രയയപ്പ്. അവസാനമായി അരങ്ങില്‍ നാടകവും യക്ഷഗാനവും മംഗലം കളിയും നാടന്‍ പാട്ടും നാടക- സിനിമാ ഗാനങ്ങളുമായാണ് നാട് ഒരുമിച്ചത്.
അഞ്ചു പതിറ്റാണ്ടുമുമ്പാണ് കാറഡുക്ക ജി വി എച്ച് എസ് എസില്‍ നാട്ടുകാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഒരു സ്ഥിരം വേദി പണിതത്. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു വേദി നിര്‍മ്മാണം. അതിനു ശേഷം എന്‍ ശശിധരന്‍ അടക്കമുള്ളവരുടെ നിരവധി നാടകങ്ങളും സാംസ്‌ക്കാരിക പരിപാടികളും പ്രസ്തുത വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഇപ്പോള്‍ വേദിക്ക് സമീപത്തായി ബഹുനിലകെട്ടിടം പണിത സാഹചര്യത്തിലാണ് വേദി പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. കാടകത്തിന്റെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അരങ്ങിനു അര്‍ഹമായ യാത്രയയപ്പ് നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വേദിയില്‍ ഒരിക്കല്‍കൂടി കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് യാത്രയയപ്പ് പരിപാടി നടത്തിയത്. യാത്രയയപ്പ് പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page