തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വില്‍പന നടത്തുന്നതിനായി മദ്യം സൂക്ഷിക്കാന്‍ സ്ഥലം കണ്ടത് പൂജാമുറി; വിഗ്രഹങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചത് 30 ലിറ്റര്‍ മദ്യം; പോറ്റിയെ കയ്യോടെ പൊക്കി എക്‌സൈസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കുമിടയില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ 30 ലിറ്റര്‍ മദ്യം പിടികൂടി. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
സംഭവത്തില്‍ നെയ്യാറ്റിന്‍കര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനന്‍(65) പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. മദ്യം പിടകൂടുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍തോതില്‍ മദ്യം ശേഖരിച്ചിരുന്ന ഇയാള്‍ ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page