രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്, ‘ക്രൂരമായി പീഡിപ്പിച്ചു’ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. പാര്‍ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും പരാതി നല്‍കുകയായിരുന്നു. പത്തനംതിട്ടയില്‍ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയുടെ അറിവോടുകൂടിയാണ് പീഡനം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നു. ഗര്‍ഭിണിയാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ബന്ധത്തില്‍ നിന്നും പിന്‍മാറിയെന്നും പരാതിയില്‍ പറയുന്നു. രണ്ടുമാസം മുമ്പ് നടന്ന സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് പെണ്‍കുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.47ന് സോണിയാഗാന്ധിക്ക് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയതെന്നാണ് വിവരം. പരാതി കിട്ടിയ കാര്യം പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചു. പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page