യുവതിയും യുവാവും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ ചിത്രം ഭര്‍ത്താവിനു അയച്ചു; പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ചിത്രം സ്റ്റാറ്റസ് വച്ചു

കോയമ്പത്തൂര്‍: ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഭര്‍ത്താവ്. കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന് സമീപമാണ് സംഭവം. രാജാ നായിഡു സ്ട്രീറ്റിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലാണ്‌നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തിരുനെല്‍വേലി സ്വദേശിയായ എസ് ബാലമുരുഗ (32)നാണ് ഭാര്യ ശ്രീപ്രിയയെ (30) കൊലപ്പെടുത്തിയത്. അകന്ന ബന്ധുവുമായി ശ്രീപ്രിയയ്ക്ക് അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു.
കൊല നടത്തിയ ശേഷം പ്രതി മൃതദേഹത്തിനൊപ്പം ചിത്രമെടുത്ത് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് വച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് . ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്നായിരുന്നു ചിത്രത്തോടൊപ്പം ബാലമുരുഗന്‍ കുറിച്ചത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ബാലമുരുഗനും ശ്രീപ്രിയയും മാസങ്ങളായി അകന്നാണ് കഴിയുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഇവര്‍ ബാലമുരുഗനൊപ്പമാണ്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീപ്രിയ ഹോസ്റ്റലില്‍ ആയിരുന്നു താമസം. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തിയ ബാലമുരുഗന്‍ ശ്രീപ്രിയയെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീപ്രിയ ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ചു. ബാലമുരുഗന്‍ ശ്രീപ്രിയയെ കാണാനെത്തിയെന്ന് യുവാവ് അറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് ഇയാള്‍ അയച്ചുകൊടുത്തു.
ഞായറാഴ്ച വീണ്ടും ഹോസ്റ്റലിലെത്തിയ ബാലമുരുഗന്‍ യുവാവ് അയച്ച ചിത്രത്തെ കുറിച്ച് ഭാര്യയോട് ചോദിച്ചു. ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ബാലമുരുഗന്‍ അരിവാള്‍ ഉപയോഗിച്ച് ശ്രീപ്രിയയെ വെട്ടി. രക്തം വാര്‍ന്ന ശ്രീപ്രിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പൊലീസെത്തി ബാല മുരുകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page