ലൈംഗിക പീഡനം; രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, യുവതിയുമായി സൗഹൃദമെന്ന് ഹര്‍ജിയില്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യുവതിയുമായുള്ളത് സഹൃദമാണെന്നും രാഹുല്‍ വ്യക്തമാക്കി. പക്ഷെ യുവതി പറയുന്നതുപോലെ ബലാത്സംഗമല്ലെന്നാണ് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്ര ആരോപണം കെട്ടിച്ചമച്ചത്. പരാതിക്കുപിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ശനിയാഴ്ച രാവിലെ പരിഗണിക്കാനാണ് സാദ്ധ്യത. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം.
രാഹുലിനെതിരായ എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തിരുവനന്തപുരത്തെ ഫ്‌ലാറ്റില് വച്ചും പാലക്കാട്ടും എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി അതുകാണിച്ച് ബലാത്സംഗം ചെയ്‌തെന്നും എഫ്‌ഐആറിലുണ്ട്. അടിയന്തര പ്രമേയ ദിവസവും പീഡിപ്പിച്ചു. ഗര്‍ഭിണിയായശേഷവും പീഡിപ്പിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഫേസ് ബുക്കിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം പറഞ്ഞാണ് അടുത്തത്. ദീര്‍ഘകാലത്തെ സൗഹൃദം യുവതിയുമായി ഉണ്ടായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎമ്മും ബിജെപിയുമെന്നും ജാമ്യാപേക്ഷയില്‍ രാഹുല്‍ ആരോപിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page