ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ, കൊലയെന്ന് സംശയം

ബംഗളൂരു: നഗരത്തിലെ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആചാര്യ കോളേജിലെ അവസാന വർഷ ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബിബിഎം) വിദ്യാർഥിനിയായ ദേവിശ്രീ ( 21) യാണ് മരിച്ചത്.മാനസ എന്ന യുവതി വാടകയ്‌ക്കെടുത്ത മുറിയിലാണ് മൃതദേഹം കണ്ടത്. യുവതിയെ കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. കേസിൽ പ്രേം വർധൻ എന്ന യുവാവിനെയാണ് പൊലീസ് സംശയിക്കുന്നത്.ഞായറാഴ്ച രാവിലെ 9:30-ഓടെ മുറിയിലെത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ തങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇതിനുശേഷം പ്രേം മുറി പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. കൊലയുടെ കാരണം വ്യക്തമല്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവില്‍ താമസക്കാരനുമായ 23 വയസ്സുകാരൻ ജയന്ത് ടി മദനായകനഹള്ളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രേം വർധനുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page