നെല്ലിക്കുന്നു സുബ്രഹ്‌മണ്യക്ഷേത്രം ഷഷ്ഠി മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം

കാസര്‍കോട്: നെല്ലിക്കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം ഷഷ്ഠി മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആരംഭിച്ചു. പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിനു തുടക്കം കുറിച്ചത്. വൈദിക- ആധ്യാത്മിക പരിപാടികളും ഭജന, ലളിത സഹസ്രാര്‍ച്ചന നൃത്തപരിപാടി എന്നിവയുമുണ്ടാവും. സന്ധ്യക്കു ശ്രീനാരായണ മഹിളാസമാജം തിരുമുല്‍ക്കാഴ്ച്ച സമര്‍പ്പിക്കും. 25നു വൈദിക- ആധ്യാത്മിക പരിപാടികള്‍ക്കു പുറമെ ഉച്ചക്ക് അന്നദാനവും സുബ്രഹ്‌മണ്യ യുവജന സംഘം ബീരന്ത്‌വയല്‍ സുനാമി ഫ്‌ളാറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുമുല്‍ക്കാഴ്ച്ചാ സമര്‍പ്പണവും ഉണ്ടാവും. വിവിധ കലാപരിപാടികളുമുണ്ടാവും. സമാപന ദിവസമായ ബുധനാഴ്ച വൈദിക- ആധ്യാത്മിക പരിപാടികളും ഭജനയുമുണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page